പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിക്കാൻ നിർബന്ധിച്ചുവെന്ന് പിതാവ്. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത് .
സഹായ വാഗ്ദാനവുമായി തങ്ങളെ മുഖ്യമന്ത്രിയുടെ അരികിലെത്തിച്ച കെ.പി.എം.എസ്സും പുന്നല ശ്രീകുമാറും പിന്നീട് ഒരു സഹായവും ചെയ്തില്ലെന്നും കുടുംബം പറഞ്ഞു. കേസ് തെളിയണമെങ്കിൽ ഹൈക്കോടതി സജീവമായി ഇടപെടണമെന്ന് നിയമ വിദഗ്ധരും ന്യായാധിപരും വ്യക്തമാക്കുന്നു

