തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുളള ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം വിതരണം ചെയ്തുതുടങ്ങി. 1.10 ലക്ഷം കോടിരൂപ സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുത്ത് നല്‍കാമെന്നാണ് കേന്ദ്രം സമ്മതിച്ചിട്ടുളളത്. അഞ്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുറവില്ലാത്തതിനാല്‍ നഷ്ടപരിഹാരം ആവശ്യമില്ല.
കേന്ദ്രവുമായി ധാരണയിലെത്തിയ 16 സംസ്ഥാനങ്ങള്‍ക്കും 2 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 6000 കോടി രൂപയാണ് ആദ്യം വിതരണം ചെയ്തത്. കേന്ദ്രം മുന്നോട്ടുവച്ച ഓപ്ഷനുകള്‍ ഇതുവരെ സ്വീകരിക്കാത്തതുകാരണം വിതരണം ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. എല്ലാ ആഴ്ചയും തുക വിതരണം ചെയ്യും. 5.19 ശതമാനം പലിശയാണ് ഈ വായ്പക്ക് ഈടാക്കുക.

