കോവിഡ് വാക്സിൻ ലഭിക്കാൻ രാജ്യത്തിന് മുഴുവൻ അവകാശമുണ്ട് – കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനുള്ള വാക്സിന്‍ തയ്യാറായാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 24 -10 -2020 ശനിയാഴ്ച ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനേയും സീലാംപൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫ്ലൈഓവര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കെജ്‌രിവാളിൻ്റെ പ്രസ്താവന.
.
“രാജ്യമെമ്പാടും സൗജന്യ വാക്സിന്‍ ലഭിക്കണം, രാജ്യത്തിന് മുഴുവന്‍ അവകാശമുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നാണ് പാര്‍ട്ടിയുടെ പ്രകടന പത്രിക. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Share
അഭിപ്രായം എഴുതാം