ന്യൂ ഡല്‍ഹി : ഈ വര്‍ഷത്തെ വിജയദശമി സൈനികര്‍ക്കൊപ്പമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡാര്‍ജലിങിലേയും സിക്കിമിലേയും സൈനികരോടൊപ്പമാണ് ആഘോഷം.
24-10 -2020 ശനിയാഴ്ചയും ഞായറാഴ്ചയും സൈനികരുമായി സംവദിക്കാനും ആഘോഷപരിപാടികള്‍ക്കുമായി മന്ത്രി ഡാര്‍ജലിങും സിക്കിമും സന്ദര്‍ശിക്കും. വിജയദശമി ദിനത്തില്‍ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ആയുധപൂജ നടത്തുമെന്നാണ് സൂചന. രാജ്നാഥ് സിംഗിന്റെ സിക്കിം, ഡാര്‍ജലിംഗ് സന്ദര്‍ശനം സൈനികര്‍ക്ക് കൂടുതല്‍ ധൈര്യം പകരുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ് ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ശനിയാഴ്ച ഉച്ചയോടെ അദ്ദേഹം സിക്കിമിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. യാത്രക്കിടെ ചില സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിക്കും.
ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ആയുധ പൂജ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ തുറമുഖ നഗരമായ ബോര്‍ഡ്യൂക്സില്‍ വെച്ചാണ് അദ്ദേഹം ആയുധ പൂജ ചെയ്തത്

