ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയതിന് സ്വകാര്യ ബസ് തകര്‍ത്ത് അജ്ഞാതര്‍

കോഴിക്കോട് ഡിസംബര്‍ 21: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ തല്ലി തകര്‍ത്തു. കോഴിക്കോട് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. ഹര്‍ത്താലില്‍ വാഹനം സര്‍വ്വീസ് നടത്തിയാല്‍ അടിച്ചു തകര്‍ക്കുമെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് മുന്നറിയിപ്പ് നല്‍കിയിരുന്നതെന്ന് ബസുടമ വ്യക്തമാക്കി.

ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തായി അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പോലീസ് അറിയിച്ചതിനാല്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വ്വീസുകള്‍ നടത്തിയിരുന്നു. പല സ്ഥലങ്ങളിലും കല്ലേറും ഉണ്ടായി. ഹര്‍ത്താല്‍ ഭാഗികമായിരുന്നുവെങ്കിലും അക്രമങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →