ന്യൂഡല്‍ഹി ഡിസംബര്‍ 20: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്‍പില്‍ ഭീ ആര്‍മി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. ജുമാ മസ്ജിദില്‍ നിന്ന് ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നീക്കുമെന്നാണ് സൂചന. റോഡുകള്‍ പോലീസ് അടച്ചു. ഡല്‍ഹിയില്‍ വടക്ക് കിഴക്കന്‍ ഭാഗത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
മംഗളൂരു ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട്, വയനാട്, പാലക്കാട്, ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

