ഉന്നാവ് ബലാത്സംഗകേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവ്

കുല്‍ദീപ് സിംഗ് സെംഗാർ

ന്യൂഡല്‍ഹി ഡിസംബര്‍ 20: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ മുന്‍ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെംഗാറിന് ജീവപര്യന്തം തടവ് വിധിച്ചു. തീസ്ഹസാരിയിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവിന് പുറമെ 25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

കുറ്റകരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍, ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റപത്രം. ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്ന വിധി വന്നതോടെ എംഎല്‍എ സ്ഥാനവും കുല്‍ദീപിന് നഷ്ടമായിരുന്നു. കൂട്ടുപ്രതി ശശി സിംഗിനെ സംശയത്തിന്‍റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

2017ല്‍ എംഎല്‍എയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കുല്‍ദീപ് വിളിച്ച് വരുത്തി തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

Share
അഭിപ്രായം എഴുതാം