ആന്ധ്രയില്‍ 27 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്: സ്‌കൂളുകള്‍ അടച്ച് പൂട്ടി

കര്‍നൂള്‍: ആന്ധ്രയിലെ കര്‍നൂള്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന 27 കുട്ടികള്‍ക്ക് കൊവിഡ്. ശ്രീശൈലം മണ്ഡലത്തിലെ സുന്നിപെന്തയിലെ നാല് സ്വകാര്യ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണിവര്‍. സംഭവത്തെ തുടര്‍ന്ന് നാല് സ്‌കൂളുകളും പത്ത് ദിവസത്തേക്ക് അടച്ചുപൂട്ടാനും ചുറ്റുപാടുകള്‍ ശുചീകരിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നിട്ടില്ലെങ്കിലും സെപ്റ്റംബര്‍ 21 മുതല്‍ ഒന്‍പത്, പത്താം ക്ലാസ്, ഇന്റര്‍മീഡിയറ്റ് (11, 12 ക്ലാസുകള്‍) വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളും ജൂനിയര്‍ കോളേജുകളും ഭാഗികമായി തുറന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →