ഓണ്‍ലൈനില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം: പുതിയ നിയമങ്ങളുമായി ചൈന

ബീജിങ്: ഓണ്‍ലൈനില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി പുതിയ നിയമങ്ങളുമായി ചൈന. പുതുക്കിയ നിയമങ്ങള്‍ ശനിയാഴ്ച ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകരിച്ചു. അടുത്ത വര്‍ഷം ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിയമം അനുസരിച്ച് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് അഡിക്ടഡ് ആവുന്ന തരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഓണ്‍ ലൈന്‍ സേവന ദാതാക്കള്‍ നല്‍കാന്‍ പാടില്ല. അത് ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സേവന ദാതാക്കള്‍ സ്വീകരിക്കണം. ഗെയിമിംഗ്, ലൈവ്‌സ്ട്രീമിംഗ്, ഓഡിയോ, വീഡിയോ, സോഷ്യല്‍ മീഡിയ എന്നിവയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നവര്‍ക്കാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →