ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം പൂര്‍ണ വിജയം

ബംഗളൂരു: തദ്ദേശീയ നിര്‍മ്മിത സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം പൂര്‍ണ വിജയം. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയില്‍ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. ഡിആര്‍ഡി ഒ ട്വിറ്ററിലൂടെയാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം പുറത്തുവിട്ടത്. അറബിക്കടലിലെ ലക്ഷ്യം മിസൈല്‍ കൃത്യമായി ഭേദിച്ചതായും ഡി ആര്‍ ഡി ഒ വ്യക്തമാക്കി. പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഉപരിതല ആക്രമണത്തിനുളളതാണ് പരീക്ഷിച്ച മിസൈല്‍. അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ തദ്ദേശീയമായി നിര്‍മ്മിച്ച ബൂസ്റ്റര്‍ ഉപയോഗിച്ചുളള പരീക്ഷണവും വിജയകരമായിരുന്നു.

ബ്രഹ്മോസിന്റെ പരീക്ഷണം ചൈനയ്ക്കും പകിസ്ഥാനുമുളള ശക്തമായ മുന്നറിയിപ്പാണെന്നാണ് വിലയിരുത്തുന്നത്. നേരത്തേ ചൈനയുമായുളള അതിര്‍ത്തിക്ക് സമീപത്ത് ഇന്ത്യ ബ്രഹ്മോസ് ഉള്‍പ്പടെയുളള മിസൈലുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →