പൗരത്വ ഭേദഗതി നിയമം: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ ശക്തമായ സംഘര്‍ഷമുണ്ടായ സീലംപൂര്‍ ഉള്‍പ്പെടുന്ന ജില്ലയിലാണ് 144 പ്രഖ്യാപിച്ചത്. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

സംഘര്‍ഷത്തിനിടെ രണ്ട് ബസുകളും നിരവധി വാഹനങ്ങളും തകര്‍ത്തു. പ്രദേശത്ത് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. സീലംപൂര്‍-ജാഫ്രദാബാദ് റോഡ് പോലീസ് അടച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →