തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി വിമര്‍ശിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാധ്യമ വാർത്തകളെ തുടർന്ന് താൻ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. ഓണാഘോഷത്തില്‍ വീഴ്ചയുണ്ടായതായാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞിരുന്നതാണ്.
ലോകത്ത് തന്നെ ഏറ്റവും മികച്ച രോഗമുക്തി നിരക്കാണ് കേരളത്തിന്റേത്. രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനവും കേരളമാണ്. മരണനിരക്ക് കുറയ്ക്കുകയാണ് ആത്യന്തിക ലക്ഷ്യം.
രോഗലക്ഷണമുള്ളവരേയും സമ്പര്‍ക്കവുമുള്ള മുഴുവന്‍ പേരെയും ടെസ്റ്റിനു വിധേയമാക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ സംസ്ഥാനത്തിനുള്ള കുറ്റപത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

