ചെന്നൈ: നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അളഗിരിയാണ് കമല്‍ഹാസനെ യു പി എയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മതേതര നിലപാടുള്ള കമൽഹാസന് കോൺഗ്രസിന് ഒപ്പം പ്രവർത്തിക്കാൻ കഴിയും. വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്ഹാസന് കഴിയില്ല, ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്ന് അളഗിരി പറഞ്ഞു.
കമല്ഹാസൻ- രജനികാന്തുമായി പുതിയ സഖ്യനീക്കങ്ങള്‍ക്ക് ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് കോണ്‍ഗ്രസ് ക്ഷണം.

