ദില്ലി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേൽ സമ്മർദമില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ദില്ലിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് കൂടേണ്ട ആവശ്യം ഇല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. എം. ശിവശങ്കറിന്റെ ചികിത്സ ആ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും നടക്കുമെന്ന് വി. മുരളീധരന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏജൻസികൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഇടപെടലുകളും അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ നടത്തിയിട്ടില്ല എന്നും വി.മുരളീധരൻ വ്യക്തമാക്കി.

