വിവാഹിതയായ യുവതിയു​ടെ ന​ഗ്ന​ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: വിവാഹിതയായ യുവതിയു​ടെ ന​ഗ്ന​ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അറസ്റ്റിൽ. ചെമ്പേരി​ സ്വദേശിയായ 24കാ​രി​യു​ടെ പ​രാ​തിയിൽ ക​ര്‍ണാ​ട​ക കൊ​പ്പാ​ല്‍ ഹ​നം​സാ​ഗ​റി​ലെ എ​സ്.​എ. പ്ര​വീ​ണി​നെ​യാ​ണ്(26) പോലീസ് അ​റ​സ്​​റ്റു​ ചെ​യ്ത​ത്.

2017ല്‍ ​ ക​ര്‍ണാ​ട​ക​യി​ല്‍ പ​ഠിക്കുന്നതിനിടയിൽ യുവതിയും പ്രതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. യുവതിയുടെ ഏതാനും ഫോട്ടോകളുമെടുത്തു. പിന്നീട് വിവാഹിതയായപ്പോൾ വിരോധം സൂക്ഷിച്ച് ഇയാൾ ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചുവെന്നാണ് കേസ്. കുടി​യാ​ന്മ​ല എ​സ്.​ഐ ജെ. ​പ്ര​ദീ​പും സം​ഘ​വുമാണ് പ്രതിയെ അ​റ​സ്​​റ്റു​ ചെ​യ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →