തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കരമനയിലെ പി ആർ എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന മാധ്യമ സഘത്തിൻ്റെ കണ്ണുവെട്ടിച്ച് ശിവശങ്കറെ കൊണ്ടുപോകാനുള്ള പി ആർ എസ് ആശുപത്രി ജീവനക്കാരുടെ നീക്കം സംഘർഷത്തിൽ കലാശിച്ചു. വനിതാ മാധ്യമ പ്രവർത്തകരെയുൾപ്പടെ ആശുപത്രി ജീവനക്കാർ മർദിച്ചു. ശിവശങ്കറെ മാറ്റിയതിനു ശേഷം പൊലീസും മാധ്യമ പ്രവർത്തകരും വാക്കേറ്റമുണ്ടായി. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയെങ്കിലും നട്ടെല്ലിന് തകരാറുള്ളതിനാൽ ശിവശങ്കരനെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

