ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിന്റെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. മലയാളിയായ എസ് ഐഷ ദേശീയതലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടി.
ആദ്യ അമ്പത് റാങ്കില്‍ നാല് മലയാളി. എ ലുലു, സനീഷ് അഹമ്മദ്, ഫിലമോന് കുര്യാക്കോസ് എന്നിവര്‍ യഥാക്രമം 22, 25, 50 റാങ്ക് നേടി. ഒഡിഷ സ്വദേശി ഷോയ്ബ് അഫ്താബും ഡല്‍ഹി സ്വദേശി അകാങ്ക്ഷ സിങ്ങും ഒന്നും രണ്ടും റാങ്ക് നേടി. ഇരുവരും നൂറ് ശതമാനം മാര്‍ക്ക് (720) സ്വന്തമാക്കി.
എന്‍ടിഎയുടെ വെബ്സൈറ്റ് തകരാറിലായതോടെ വൈകിയാണ് ഫലം പ്രസിദ്ധീകരിച്ചത്. അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു. nta.ac.in, ntaneet.nic.in എന്ന വെബ്സൈറ്റിലാണ് ഫലം.
സംശയങ്ങള്‍ക്ക്: എന്‍ടിഎ ഹെല്പ്പ്ലൈന്: 0120-6895200 (പകല്‍ 9.30–-ആറ്). മൊബൈല്‍: 8076535482, 7703859909 ഇമെയില്‍: neetug-nta@nic.in

