മലപ്പുറം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരെന്ന പേരില്‍ നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയത് നിരവധിപ്പേര്‍. പണം നഷ്ടമായ നിരവധിപ്പേര്‍ ഉദ്യോഗസ്ഥന്മാരെ തേടി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയിരുന്നു. കോഴിക്കോട് കരിപ്പൂരില്‍ എത്തിയപ്പോഴാണ് ഈ പേരില്‍ ഇവിടെയാരും ജോലി ചെയ്യുന്നില്ലെന്നും തട്ടിപ്പിനിരയായതാണെന്നും അറിയുന്നത്. നിരവധിപേരാണ് പരാതിയുമായെത്തിയത്. വ്യാജ പേരുപയോഗിച്ചുളള ഈ തട്ടിപ്പു നടത്തുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്.
വിമാനത്താവളങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചെന്ന പേരില്‍ ഇവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെക്കും. ഇതോടെയാണ് തട്ടിപ്പിന് തുടക്കം. ഇലക്ട്രോണിക്‌സ്, ഫര്‍ണ്ണിച്ചര്‍, വാഹനങ്ങള്‍ , എന്നിവ ഒരുമിച്ച് വില്‍ക്കുന്നുവെന്നാണ് പരസ്യം. കുറഞ്ഞ വിലയായിരിക്കും സൈറ്റിലിടുക. യാഥാര്‍ത്ഥ്യമറിയാതെ നിരവധിപേര്‍ സൈറ്റില്‍ കാണുന്ന നമ്പരില്‍ ബന്ധപ്പെടും സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ മുന്‍കൂറായി പണം നല്‍കണമെന്നായിരിക്കും അടുത്ത നിബന്ധന.
ഡിജിറ്റല്‍ വാലറ്റ് മുഖേനയാണ് പണം കൈമാറുക. പണം ലഭിക്കുന്നതോടെ ഇവരെ പിന്നീട് ലഭിക്കില്ല. ഒരു കേസില്‍ പോലീസ് ടവര്‍ലൊക്കേഷന്‍ കണ്ടെത്തിയത് രാജസ്ഥാനിലെ ജയ്പ്പൂരിലായിരുന്നു. പരസ്യം കണ്ട് വിളിക്കുന്നവരുടെ പരിസരത്തു ളള വിമാനത്താവളങ്ങളിലാണ് ജോലി ചെയ്യുന്നതെന്നാണ് തട്ടിപ്പുനടത്തുന്നവര്‍ പറയുക. മലബാര്‍ പ്രദേശത്താണെങ്കില്‍ കരിപ്പൂരും, മദ്ധ്യ കേരളത്തിലുളളവരാണെങ്കില്‍ നെടുമ്പാശ്ശേരിയും തെക്കന്‍ കേരളത്തിലുളളവരാണെങ്കില്‍ തിരുവനന്തപുരവും ആണ് ഇവര്‍ പറയുക.
വിമാനത്താവളങ്ങളിലെ സുരക്ഷാ ജീവനക്കാരുടെ പേരിലാണ് കൂടുതലും തട്ടിപ്പുനടക്കുന്നത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.