ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

ന്യൂ ഡൽഹി:മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന് അദ്ദേഹത്തിന്റെ  ജന്മ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

‘ഡോ. കലാമിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രണാമങ്ങള്‍. ശാസ്ത്രജ്ഞന്‍ എന്ന നിലയിലും രാഷ്ട്രപതി എന്ന നിലയിലും രാഷ്ട്ര വികസനത്തിനായി അദ്ദേഹം നല്‍കിയ ശാശ്വതസംഭാവനകളെ ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ ജീവിത യാത്ര  ദശലക്ഷക്കണക്കിന് പേര്‍ക്ക് ശക്തി നല്‍കുന്നതാണ്- ‘പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

Share
അഭിപ്രായം എഴുതാം