കോവിഡ് എല്ലാവരിലും വ്യാപിച്ച് പ്രതിരോധ ശേഷി ഉണ്ടാകട്ടെ എന്ന നിലപാട് തെറ്റെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: ആർജിത രോഗ പ്രതിരോധ ശേഷിയെ കുറിച്ച് തെറ്റായ പ്രചരണങ്ങൾ ലോകമെങ്ങും നടക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞ് രോഗം വ്യാപിക്കാൻ അവസരം നൽകണമെന്നും എല്ലാവരിലും രോഗം വന്ന് പോകുന്നതോടെ ആർജിത രോഗ പ്രതിരോധ ശേഷി സംജാതമാകും എന്നുമുള്ള വാദങ്ങൾ ചില വിദഗ്ധർ തന്നെ മുന്നോട്ടു വച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തു വന്നത്.

“രോഗം പടർത്തിയാൽ പ്രതിരോധശേഷി ഉണ്ടാകണമെന്നില്ല , അങ്ങനെ ഉണ്ടാകുന്ന ഒന്നല്ല ‘ആർജിത പ്രതിരോധശേഷി ‘ . അങ്ങനെ ചെയ്താൽ രോഗികളെയും പ്രായമായവരെയും നാം മരണത്തിലേക്ക് പറഞ്ഞു വിടുന്ന സാഹചര്യമാണ് ഉണ്ടാവുക”

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“അപകടകരമായ വൈറസിനെ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നത് അനീതിയാണ്’ ടെഡ്രോസ് പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് ശകതമായി തിരിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രിട്ടനുൾപ്പടെ ചില രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുകയുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →