പ്രവേശനത്തി്‌ന് പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ അതേപടി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. .

കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ അടുത്ത വര്‍ഷം മുതല്‍ പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ അതേപടി നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവിലെ വിജ്ഞാനത്തിലും പ്രവേശന നടപടികളിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം പ്രവേശന പരീക്ഷയുടേയും ഇന്‍റര്‍ വ്യൂവിന്‍റെയും അടി്ഥാനത്തില്‍ ചുരുക്ക പട്ടിക തയ്യാറാക്കുമെന്നാണ്സ് പ്രോസ്‌പെക്ടസില്‍ പറയുന്നതെങ്കിലും ഇന്‍റര്‍വ്യൂ നടത്താതെയാണ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം.

40 സീറ്റുകളുളള ബിഎഫ്എ കോഴ്‌സിലേക്ക് 320 അപേക്ഷകളാണുണ്ടായിരുന്നത്. ഇത്രയും പേര്‍ക്ക് ഇന്റര്‍വ്യൂ നടത്തുന്നത് പ്രായോഗികമല്ലാത്തതിനാല്‍ പ്രവേശന പരീക്ഷ നടത്തി 80 പേരുടെ ചുരുക്കപട്ടിക തയ്യാറാക്കി ഇന്റര്‍വ്യൂ നടത്തുകയായിരുന്നുവെന്ന് അധികൃതര്‍ വിശദീകരിച്ചു. അങ്ങനെയങ്കില്‍ പ്രായോഗിക നടപടിക്കനുസരിച്ച് പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തി അതനുസരിച്ച് പ്രവേശനം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിക്കാരിയുടെ റാങ്ക് വളരെ പിന്നിലായതിനാല്‍ ഇവര്‍ക്കുവേണ്ടി പ്രവേശന നടപടികള്‍ തടസപ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജിയിലെ ആവശ്യത്തില്‍ ഇടപെട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →