സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനെ തടയാന്‍ കഴിയില്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി

ശ്രീനഗര്‍: സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനെ തടയാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി മാധ്യമപ്രവര്‍ത്തകനെതിരായ എഫ്ഐആര്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. 2018 ഏപ്രില്‍ മാസത്തില്‍ താഴ്വരയിലെ കല്ലേറുകാര്‍ വിനോദ സഞ്ചാരികളെയും ലക്ഷ്യം വയ്ക്കുന്നു; നാല് പേര്‍ക്ക് പരിക്ക് എന്ന് ഹെഡിംഗില്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരേ ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ പരാതിയിലാണ് കോടതി പരാമര്‍ശം. റിപ്പോര്‍ട്ടര്‍ക്ക് സത്യമാണെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ നല്‍കാം. അത് ഭരണഘടനയിലെ ആശയ സ്വാതന്ത്യവുമായി ബന്ധപ്പെട്ട കാര്യമാണെന്നും കോടതി വ്യക്തമാക്കി.

ടൈംസ് ഓഫ് ഇന്ത്യയിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്. പത്രപ്രവര്‍ത്തകന്‍ സലിം പണ്ഡിത്തിനെതിരേയായിരുന്നു പരാതി.റിപ്പോര്‍ട്ട് കശ്മീരിലെ ടൂറിസത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടിയായിരുന്നു പണ്ഡിത്തിനെതിരെ ട്രാവല്‍ ഏജന്റുമാര്‍ പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →