പത്തനംതിട്ട : വാക്കുതർക്കത്തെ തുടർന്ന് യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. പത്തനംതിട്ട പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെ കണ്ണൂർ സ്വദേശിയായ ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് 8-10 -2020 വ്യാഴാഴ്ച ആസിഡ് ആക്രമണം നടത്തിയത്. മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റ പ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രീജയുടെ ജോലിസ്ഥലത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. വഴക്കിന് ശേഷം ഓഫിസിൽ പോയ ഭാര്യയെ പിന്തുടർന്ന് ബിനിഷ് ഓഫിസിലെത്തി. പ്രീജയെ വിളിച്ചിറക്കി കൈയ്യിൽ കരുതിയ ആസിഡ് മുഖത്തേക്കും ശരീരത്തിലേക്കും ഒഴിയ്ക്കുകയായിരുന്നു. പ്രീജയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. ബിനീഷിനെ തടഞ്ഞുവെച്ച് പ്രീജയെ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിൽ ഇയാൾക്കും പൊള്ളലേറ്റു. ബിനീഷും ചികിത്സയിലാണ്.

