ഐഫോണ്‍ ഇടപാടില്‍ നിലപാട് മാറ്റി യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍

തിരുവനന്തപുരം: ഐഫോണ്‍ ഇടപാടില്‍ നിലാപാട് മാറ്റവുമായി യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍. നേരത്തേ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്ഥമായ മൊഴിയാണ് അദ്ദേഹം വിജിലന്‍സിന് നല്‍കിയത്. താന്‍ വാങ്ങി നല്‍കിയ ഫോണുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുളള നേതാക്കള്‍ക്ക് നല്‍കിയെന്ന നിലപാടില്‍ നിന്നാണ് സന്തോഷ് ഈപ്പന്‍ മലക്കം മറിഞ്ഞത്.

ഐഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ തനിക്കറിയാവൂയെന്നും, ഫോണ്‍ ആര്‍ക്കൊക്കെ വിതരണം ചെയ്‌തെന്ന് തനിക്ക് നേരിട്ടറിയില്ലെന്നും സന്താഷ് ഈപ്പന്‍ മൊഴിനല്‍കി. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസയച്ചിരുന്നു.

താന്‍ ആരില്‍ നിന്നും ഫോണ്‍ വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല തനിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന ഐഫോണ്‍ എവിടെയുണ്ടെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക്പരാതി നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഇതോടെയാണ് നടപടികളിലേക്ക് കടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതിന്‍റെ പിന്നാലെയണ് സന്തോഷ് ഈപ്പന്‍റെ നിലപാട് മാറ്റം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →