കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഇനി ഗുരുതര രോഗികള്‍ക്കുമാത്രം

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ഇനി ഗുരുതര രോഗം ബാധിച്ചവര്‍ക്കുമാത്രം. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടുതല്‍ രോഗ ലക്ഷണങ്ങളുളള ബി കാറ്റഗറിയില്‍ പെട്ട രോഗികളെ കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലാവും (ഡിഎഫ് എല്‍ടി) പ്രവേശിപ്പിക്കുക. ഗുരുതര രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ മാറ്റം. നേരത്തേ ചെറിയ ലക്ഷണങ്ങളുളളവരെയാണ് ഡിഎഫ് എല്‍ടികളില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇനിമുതല്‍ അവര്‍ക്ക് വീടുകളിലാവും ചികിത്സ നല്‍കുക.

വീട്ടില്‍ കഴിയുന്നവരുടെ ആരോഗ്യ നില നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി പാനലുണ്ടാക്കാനും തീരുമാനമായി. ഇതിനായി ഓരോ താലൂക്കിലും നോഡല്‍ ഓഫീസര്‍മാരെ പോസ്റ്റ് ‌ചെയ്യും. ഇവരുടെ കീഴിലാവും പാനല്‍ പ്രവര്‍ത്തിക്കുക. വീടുകളിലുളള രോഗികളുടെ ചികിത്സയില്‍ എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ പാനലിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സഹായം തേടാനാവും. ആശുപത്രിയിലേക്ക് മാറ്റുന്നതടക്കം പാനലിന്‍റെ അഭിപ്രായത്തെ തുടര്‍ന്നാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →