മറയൂര്‍: അമ്മാവനെ വാക്കത്തികൊണ്ടടിച്ചുകൊന്ന പ്രതി പോലീസ് പിടിയിലായി. 2020 ഒക്ടോബര്‍ 4 ന് ഞായറാഴ്ച ഉ ച്ചക്കുശേഷം മൂന്നുമണിയോടെ ആയിരുന്നു സംഭവം. മറയൂര്‍ പട്ടംകോളനി ലക്ഷ്മി വിലാസത്തില്‍ പരമേശ്വരനാണ് കൊല്ലപ്പെട്ടത് .കേസില്‍ സഹോദരീ പുത്രന്‍ പ്രവീണ്‍(29) നെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപാനത്തേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തേ തുടര്‍ന്നാണ് പ്രതി അക്രമാസക്തനായത്. . വാക്കത്തിയുടെ പിന്‍ഭാഗം ഉപയോഗിച്ച പലപ്രവശ്യം അടിച്ചുവീഴിക്കുകയായിരുന്നു. പരമേശ്വരനെ സമീപത്തെ സ്വാകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരണമടഞ്ഞു.പരമേശ്വരന്‍റെ സഹോദരന്‍ പുരുഷനേയും ഇയാള്‍ ആക്രമിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി സമീപത്തെ കരിമ്പിന്‍ കാട്ടിലേക്ക ഓടിമറഞ്ഞു. പിന്നീട് പരമേശ്വരന്‍റെ മരണ ശേഷം നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു.
ദേവികുളം സിഐ. വിഎ സുരേഷ്, മറയൂര്‍ എസ്‌ഐ. ജി അജയ്കുമാര്‍, എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തി. വെട്ടാനുപയോഗിച്ച വാക്കത്തി കരിമ്പിന്‍ തോട്ടത്തില്‍ നിനന് കണ്ടെടുത്തു. എഎസ്‌ഐ ജോളി ജോസഫ്. കെപി ബെന്നി എന്നിവര്‍ തെളിവെടുപ്പില്‍ പങ്കെടുത്തു. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ദര്‍ വന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.

