തിരുവനന്തപുരം: തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി പോലീസ് . തിരിച്ചറിയല്‍ രേഖകളുപയോഗിച്ചുളള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പോലീസ് എത്തിയത്. സംസ്ഥാനത്ത് ഇത്തരം നിരവധി പരാതികള്‍ ലഭിച്ചിട്ടുളളതായി പോലീസ് പറയുന്നു.
പാന്‍കാര്‍ഡ് , ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് , മാര്‍ക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ , ഒറ്റിപിയോ അപരിചിതര്‍ക്ക് ഇന്‍റര്‍ നെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാര്‍ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ സിം കാര്‍ഡോ കരസ്ഥമാക്കുകയോ മറ്റുശിക്ഷാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ സാധ്യയുണ്ടെന്നാണ് പോലീസിന്‍റെ മുന്നറിയിപ്പ്.

