റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്നറിയിപ്പുനല്‍കുന്ന മാസ്‌ക്കുമായി ആറാംക്ലാസ് വിദ്യാര്‍ത്ഥിനി

October 4, 2020 - 10:10 am

വെളളറട: മുഖത്തെ മാസ്‌ക്കില്‍ കൈതൊടരുതെന്ന മുന്നറിയിപ്പു നല്‍കുന്ന മാസ്‌ക്ക് വികസിപ്പിച്ച് ആറാംക്ലാസ് വിദ്യാര്‍ത്ഥിനി. അനാവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ അനുഗ്രഹയാണ് ശബ്ദം മുഴക്കി മുന്നറിയിപ്പുനല്‍കുന്ന മാസ്‌ക്ക് നിര്‍മ്മിച്ചത്. മാസ്‌ക്കില്‍ തൊടാന്‍ ശ്രമിച്ചാല്‍ ശബ്ദം മുഴങ്ങകയും ലൈറ്റ് തെളിയുകയും ചെയ്യും.

ആരോഗ്യ പ്രവര്‍ത്തകയായ അമ്മയുടെ സഹായത്തോടെ വീട്ടിലിരുന്ന് നിര്‍മ്മിച്ച വാണിംഗ് മാസ്‌ക്കിനെ കുറിച്ച് സ്‌കൂളിലെ എസ്പിസി യൂണിറ്റ് കോഡിനേറ്റരും അദ്ധ്യാപകനുമായ സൗദീഷ് തമ്പി അറിയുകയും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ എസ്പിസി യൂണിറ്റ് സ്‌കൂളില്‍ സംഘടിപ്പിച്ച ഗാന്ധി സന്ദേശ സംഘമത്തില്‍ മാസ്‌ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ പ്രദീപ് അനുഗ്രഹയില്‍ നിന്നും മാസ്‌ക്കുകള്‍ ഏറ്റുവാങ്ങി. പോലീസുകാര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന് അനുഗ്രഹ മാസ്‌ക്ക് കൈമാറി. ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായി ഗ്രാമ പഞ്ചായത്ത പ്രസിഡന്‍റ് എച്ച.എസ് അരുണും ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠനും മാസ്‌ക്ക് ഏറ്റുവാങ്ങി. യോഗത്തില്‍ ഹെഡ്മിസ്ട്രസ് ഷാഹു ബനാത്ത ,ധര്‍മ്മദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *