കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം , കര്‍ശന നടപടിയുണ്ടാകുമെന്ന് കളക്ടര്‍

വയനാട്: വയനാട് ജില്ലാകളക്ടറുടെ സുപ്രധാന സന്ദേശം എന്ന പേരില്‍ സമൂഹ മാദ്ധ്യങ്ങളിലൂടെ പരക്കുന്നത് തന്‍റേതല്ലാത്തതെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീലാ അബ്ദുളള. കോവിഡ് വന്നുപോയവരില്‍ ശ്വാസകോശ രോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് വയനാട് കളക്ടരുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം. പിന്നീട് ശ്വാസ കോശത്തിന് വലിയ മാറ്റമുണ്ടാവുമെന്നും ആയുസ് കുറയുമെന്നുമാണ് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാത്ത സന്ദേശത്തിന്‍റെ ഉളളടക്കം.

തന്‍റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് കളക്ടര്‍ മുന്നറിയിപ്പുനല്‍കി. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വസ്തുതാ വിരുദ്ധമായ സന്ദേശം പ്രചരിപ്പിച്ചത് കുറ്റകരമാണന്നും ശക്തമായ നിയമ നടപടി സ്വീകരിക്കാതിരിക്കാനാവില്ലെന്നും അദീല അബ്ദുളള പറഞ്ഞു.

ഓഡിയോ ക്ലിപ്പില്‍ പ്രചരിക്കുന്ന ശബ്ദം കളക്ടറുടേതാണെന്ന് പറയുന്നില്ല. അതിന് താഴെയാണ് ഇത് കളക്ടറുടേതാണെന്ന് അറിയിപ്പുളളത്. സന്ദേശം വ്യാജമായി ചമച്ചതാണെന്നും സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →