ദമ്പതികളെ കൊന്നത് വീഡിയോ ഗെയിം കളിക്കുകയാണെന്ന ധാരണയില്‍: വിചിത്ര വാദവുമായി പ്രതി

ഗ്രോണിജന്‍: 2019ല്‍ നെതര്‍ലാന്‍ഡിലെ സിനിമാ തിയറ്ററില്‍ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി കേസില്‍ വിചിത്ര വാദവുമായി പ്രതി. താന്‍ വീഡിയോ ഗെയിമായ ഫോര്‍ട് നെറ്റ് കളിക്കുകയാണെന്ന ധാരണയിലാണ് ദമ്പതികളെ ആക്രമിച്ചതെന്നാണ് ശിക്ഷാ ഇളവിനായി പ്രതി കോടതിയില്‍ വെളിപ്പെടുത്തിയത്.

മകളെ ഉത്തരധ്രുവത്തിലേക്ക് തട്ടികൊണ്ടുപോയ അമാനുഷിക ജീവികളെ നേരിടുകയാണെന്ന് കരുതിയാണ് ദമ്പതികളെ ആക്രമിച്ചതെന്നും വീഡിയോ ഗെയിമിലാണെന്നാണ് വിശ്വസിച്ചെതെന്നും 34കാരനായ പ്രതി പറഞ്ഞു. അതേസമയം ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന് മാനസിക രോഗ വിദഗ്ധരും കോടതിയെ അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →