റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

October 3, 2020 - 9:15 am

മുവാറ്റുപുഴ: വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. മുവാറ്റുപുഴ വണ്‍വേ ജംഗ്ഷനിലാണ് അപകടം ഇന്നലെ(ഒക്ടോബര്‍ 2.) വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.

കടാതി ഞാറക്കാട്ടില്‍ രാജു (70), ഭാര്യ സൂസന്‍ ലീല(65) എന്നിവരാണ് മരിച്ചത്. മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി വണ്‍വേയിലേക്ക് തിരിഞ്ഞുകയറിയപ്പോള്‍ കോതമംഗലം ഭാഗത്തേക്കുവന്ന് വണ്‍വേയിലേക്ക് കയറിയ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ മുവാറ്റുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *