കാമുകിയെ വെടിവച്ച ശേഷം ഭാര്യയെ കൊല്ലാന്‍ ഹരിയാനയിലെത്തി: ഭാര്യ പിതാവിനെ കൊന്ന് പോലിസ് ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലുള്ള കാമുകിയെ വെടിവച്ച ശേഷം ഹരിയാണയിലെ റോത്തക്കിലെത്തി ഭാര്യാപിതാവിനെ കൊലപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍. ഡല്‍ഹി ലഹോരി ഗേറ്റ് പോലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്‌പെക്ടര്‍ സന്ദീപ് ദാഹിയയാണ് കഴിഞ്ഞ ദിവസം രാത്രി കാമുകിയായ യുവതിക്ക് നേരേ വെടിയുതിര്‍ത്ത ശേഷം ഡല്‍ഹി വിട്ടത്.

തിങ്കളാഴ്ച റോത്തക്കിലെത്തിയ ഭാര്യയെ കൊല്ലാന്‍ ലക്ഷ്യമിട്ടാണ് ഇവിടെ എത്തിയത്. എന്നാല്‍ ഭാര്യയെ വീട്ടില്‍ കാണാതായതോടെ ഭാര്യാപിതാവിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി കാറില്‍വെച്ച് വഴക്കിട്ടതിന് പിന്നാലെയാണ് സന്ദീപ് കാമുകിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. വടക്കന്‍ ഡല്‍ഹിയിലെ ജി.ടി. കര്‍നാല്‍ റോഡിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ഇതുവഴിയെത്തിയ പോലീസുകാരാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കേസില്‍ സന്ദീപിനായി തിരച്ചില്‍ തുടരുന്നതിനിടെയാണ് റോത്തക്കില്‍ ഭാര്യപിതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നത്.സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് രണ്ടു പേര്‍ക്ക് നേരെയും വെടിയുതിര്‍ത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →