ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ആര്‍ജെഡി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ്സ് അതൃപ്തി പ്രകടിപ്പിച്ചു .തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ആര്‍ജെഡി വെളിപ്പെടുത്തിയത്. എന്നാല്‍ സഖ്യത്തിലെ ഓരോ കക്ഷിക്കും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നാണ് എഐസിസി വക്താവും ബിഹാറിന്റെ ചുമതലക്കാരനുമായ ശക്തി സിംഗ് ഗോഹില്‍ എതിർത്തത്.
കൂടിയാലോചന കൂടാതെ നടത്തിയ ഏകപക്ഷീയമായ പ്രഖ്യാപനത്തിൽ അമർഷമുണ്ടെന്ന് കോണ്‍ഗ്രസ് ആര്‍ജെഡിയെ അറിയിച്ചതായാണ് വിവരം. കാര്‍ഷിക ബില്ലിനെതിരെ മഹാസഖ്യത്തിലെ മറ്റ് കക്ഷികളുടെ പ്രാതിനിധ്യ മില്ലാതെ പ്രചാരണവും തുടങ്ങിയിരുന്നു.തേജസ്വി യാദവിനെതിരെ മഹാസഖ്യത്തില്‍ പോരാട്ടം ശക്തമാകുന്നതിനിനിടയാണ് കോണ്‍ഗ്രസും നീരസം പ്രകടിപ്പിക്കുന്നത് . തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും, ഉപേന്ദ്ര കുശ്വാഹ യുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയും തേജസ്വിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സഖ്യം ഉപേക്ഷിച്ചു.
ബീഹാറില്‍ എന്‍ഡിഎക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ പ്രവചനം. 141 മുതല്‍ 161 സീറ്റ് വരെ നേടി എന്‍ഡിഎ ഭരണം തുടരുമെെന്നാണ് സി വോട്ടര്‍ സര്‍വ്വേ ഫലം. 64 മുതല്‍ 84 വരെ സീറ്റ് മഹാസഖ്യത്തിന് കിട്ടും. 243 അംഗ നിയമസഭയില്‍ ചെറുപാര്‍ട്ടികള്‍ക്കല്ലൊം കൂടി 13 മുതല്‍ 23 സീറ്റ് വരെ കിട്ടുമെന്നുമാണ് പ്രവചനം.

