ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആള്‍ അറസ്റ്റിലായി

പെരുമ്പാവൂര്‍: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്നയാള്‍ അറസ്റ്റിലായി. ക്ഷേത്രങ്ങള്‍ ,പളളികള്‍ എന്നിവയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ പതിവ് രീതി. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി അനില്‍ മത്തായി ആണ് പെരുമ്പാവൂര്‍ പോലീസിന്‍റെ പിടിയിലായത്.

പെരുമ്പാവൂര്‍, കുറുപ്പംപടി ,കോതമംഗലം , ആലുവ ,അങ്കമാലി ,തങ്കമണി, പാലാ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ട്. തങ്കമണിയിലെ സമാനമായ കേസില്‍ ആറുമാസത്തെ ശിക്ഷകഴിഞ്ഞ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ജൂലൈ 18 നാണ് ഇയാള്‍ പുറത്തിറങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →