ചാർലി ഹെബ്ഡോയുടെ പഴയ ഓഫീസിനു സമീപം കത്തിയാക്രമണം , നിരവധി പേർക്ക് പരിക്ക്

പാരീസ്: ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോയുടെ പാരീസിലെ പഴയ ഓഫീസിന് സമീപം കത്തിയാക്രമണം. അക്രമികൾ നിരവധിപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതമാണെന്നാണ് സൂചന. അക്രമികളെന്ന് കരുതുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പാരിസ് പ്രോസിക്യൂട്ടർ പറഞ്ഞു. ഭീകരാക്രമണമാകാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.

2015 ൽ വിവാദ കാർട്ടൂണിൻ്റെ പേരിൽ ഭീകരാക്രമണത്തിനിരയായ മാസികയാണ് ചാർലി ഹെബ്ദോ. അന്ന് അൽഖ്വയ്ദ ഭീകരർ നടത്തിയ വെടിവയ്പിൽ ചാർലി ഹെബ്ദോയിലെ 12 ജീവനക്കാർ വെടിയേറ്റു മരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം