സംസ്ഥാനങ്ങളിലേക്ക് കൊടുക്കേണ്ട ജി എസ് ടി വിഹിതം കേന്ദ്രസർക്കാർ വകമാറ്റി എന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്

ന്യൂഡൽഹി: സംസ്ഥാനങ്ങളിലേക്ക് കൊടുക്കേണ്ട നികുതി വിഹിതം കേന്ദ്ര ഗവൺമെൻറ് വകമാറ്റി എന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചെയ്തു. 24-09-2020 വ്യാഴാഴ്ച പാർലമെൻറിന്റെ മേശപ്പുറത്ത് വെച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017-18, 2018 – 19 സാമ്പത്തിക വർഷമാണ് സർക്കാർ നിയമം ലംഘിച്ചു എന്നാണ് കണ്ടെത്തൽ. ജി എസ് ടി കോമ്പൻസേഷൻ സെസ് ആക്ട് 2017 ആണ് ലംഘിച്ചത്.

കോമ്പൻസേഷൻ ഫണ്ടിൽ തുക ഇല്ലാത്തതാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി വിഹിതം നൽകാൻ വൈകുന്നത് എന്നായിരുന്നു ലോകസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രസ്താവിച്ചിരുന്നത്. ഡി എസ് ടി പിരിക്കുന്ന നികുതി ആദ്യമെത്തുന്നത് സി എഫ് ഐ യിലേക്ക് ആണ് നികുതി വകുപ്പ് സി എഫ് ഐയിൽ നിന്ന് തുക കോമ്പൻസേഷൻ അക്കൗണ്ടിലേക്ക് മാറ്റണം. എന്നാൽ ഇതു മാറ്റാതെ സി എഫ് ഐ യിൽ നിന്ന് കേന്ദ്ര സർക്കാർ വക മാറ്റി എന്നാണ് സിഎജി കണ്ടെത്തിയത്. 2017-18, 18 – 19 സാമ്പത്തികവർഷത്തിൽ 47,272 കോടി രൂപയെങ്കിലും ഈ വിധത്തിൽ വക മാറ്റിയിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →