പെരിന്തൽമണ്ണയിൽ വരുന്നു, 92 കോടിയുടെ ശുദ്ധജല വിതരണ പദ്ധതി

പെരിന്തൽമണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​ത്തിലെയും പ​രി​സ​ര​ങ്ങ​ളി​ലെ​യും കുടിവെള്ളക്ഷാമമ​ക​റ്റാ​നു​ള്ള രാ​മ​ഞ്ചാ​ടി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക്ക്​ 92 കോ​ടി അ​നു​വ​ദി​ച്ചതായി മഞ്ഞളാംകുഴി അലി എം എൽ എ അറിയിച്ചു. ടൗ​ണി​ലെ അ​ര്‍​ബ​ന്‍ ജ​ല​വി​ത​ണ പ​ദ്ധ​തി​യു​ടെ പ​മ്പിങ് ലൈ​ന്‍ അ​ട​ക്കമുള്ളവ 40 വ​ര്‍​ഷം മു​ൻപേ സ്ഥാ​പി​ച്ച​താ​യി​രു​ന്നു.

മണ്ഡലത്തിലെ മൂന്ന് സ്കൂളുകളില്‍ 11 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പെരിന്തല്‍മണ്ണ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചുകോടി, പുലാമന്തോള്‍, കുന്നക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മൂന്നുകോടി വീതവും അനുവദിച്ചു. അഞ്ച്​ സ്കൂളുകള്‍ക്ക് മൂന്നുകോടി വീതം ഭരണാനുമതിയായിട്ടുണ്ട്.

പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി, കാപ്പ് ജി.എച്ച്‌.എസ്.എസ്, വെട്ടത്തൂര്‍ ജി.എച്ച്‌.എസ്.എസ് ഭരണാനുമതിയായ പദ്ധതികളാണ്
എം എൽ എ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →