തിരുവനന്തപുരം: രണ്ട് ഭീകരവാദികളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എൻ ഐ എ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്ഫോടന കേസിൽ ഉൾപ്പെട്ട കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ് ആണ് ഒരാൾ. ഡൽഹി ഹവാല കേസിലെ പ്രതിയായ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ് മറ്റൊരാൾ. ഷുഹൈബ് ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകനും ഉമ്മുൽ നവാസ് ലഷ്കർ ഇ തൊയ്ബെ പ്രവർത്തകനുമാണ്. റിയാദിൽ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് ഇവർ. 21-09-2020, തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റിയാദ് വിമാനത്തിലാണ് ഇവർ ഉണ്ടായിരുന്നത്. എൻ ഐ എ യും റോയുടെ ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഇവരെ കൊച്ചി എന്‍ ഐ എ ഓഫീസിൽ എത്തിച്ചതിനു ശേഷം ഒരാളെ ബംഗളൂരുവിലേക്കും മറ്റൊരാളെ ഡൽഹിയിലേക്ക് കൊണ്ടുപോകും.
ദീർഘകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന ഈ പ്രതികളെ അതീവ രഹസ്യമായിട്ടായിരുന്നു എൻ ഐ എ നിരീക്ഷിച്ചു വന്നിരുന്നത്. സംസ്ഥാന പോലീസിന് ഇത് സംബന്ധിച്ച് യാതൊരു സൂചനകളും നൽകിയിരുന്നില്ല.

