അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്നത് ചതുരാകൃതിയില്‍ കഅ്ബ മാതൃകയിലുള്ള പള്ളി

അയോദ്ധ്യ: ബാബരി മസ്ജിദിന് പകരം അയോധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളി മക്കയിലെ കഅ്ബ ശരീഫിന്റെ മാതൃകയിലാവുമെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍. പരാമ്പരാഗത ആകൃതിയ്ക്ക് പകരം ചതുരാകൃതിയായിരിക്കും ഈ പള്ളിയ്ക്കുണ്ടാവുക. പള്ളിക്ക് ബാബരി മസ്ജിദ് എന്ന പേര് നല്‍കില്ല. ഒരു രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരും നല്‍കില്ല. അയോധ്യയിലെ ധനിപൂര്‍ ഗ്രാമത്തില്‍ 15,000 സ്വകയര്‍ ഫീറ്റിലാണ് പള്ളി നിര്‍മ്മിക്കുന്നത്. അതിനാല്‍ ഈ പള്ളിയെ ധന്നിപൂര്‍ മസ്ജിദ് എന്ന് വിളിക്കാനാണ് എനിക്ക് ഇഷ്ടമെന്നും അതര്‍ ഹുസൈന്‍ പറഞ്ഞു.മസ്ജിദിനോട് ചേര്‍ന്ന് മ്യൂസിയം, ആശുപത്രി, റിസര്‍ച്ച് കേന്ദ്രം തുടങ്ങിയവ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദിന്റെ അതേ വലിപ്പം തന്നെയായിരിക്കും ഈ പള്ളിക്ക്. ചതുരാകൃതിയില്‍ മക്കയിലെ കഅബയുടെ മാതൃകയിലായിരിക്കും അയോധ്യ പള്ളി നിര്‍മ്മിക്കുക. പരമ്പരാഗത മുഗള്‍ മാതൃകയിലായിരിക്കില്ലെന്നും വ്യത്യസ്തമായിരിക്കുമെന്നും ആര്‍ക്കിടെക് എസ് എം അക്തര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →