ന്യൂഡല്‍ഹി: കൊവിഡ് കാലയളവില്‍ രാജ്യത്തെ സൈബര്‍ തട്ടിപ്പ് കേസുകളില്‍ 500 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സര്‍ക്കാര്‍ വൈബ്സൈറ്റുകളും പേയ്മെന്റ് സൈറ്റുകളെയും ഉന്നതരുടെ അക്കൗണ്ടുകളെയും ഉന്നം വച്ച് ശ്രമമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പിഎം കെയര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സമാന സൈറ്റുകളുണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്ന സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടികാട്ടി. വീഡിയോ കോണ്‍ഫ്രന്‍സിംഗ് അടക്കം സ്വതന്ത്രവും സ്വന്തവുമായ ഡിജിറ്റല്‍ ടൂളുകളുടെ അഭാവം വെല്ലുവിളിയായെന്നും അജിത് ഡോവല്‍ പറഞ്ഞു. കേരള പൊലീസ് സൈബര്‍ഡോം സംഘടിപ്പിച്ച കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍. ജാഗ്രതയോടെ സൈബര്‍ ഇടങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കണം എന്നും അജിത് ഡോവല്‍ ഉപദേശിച്ചു.
കൊവിഡ് കാലയളവില്‍ രാജ്യത്തെ സൈബര്‍ തട്ടിപ്പ് കേസുകളില്‍ 500 ശതമാനം വര്‍ധന: അജിത് ഡോവല്‍
