എസ് പി ബാലസുബ്രഹ്മണ്യം ശ്വസന സംബന്ധിയായ പ്രശ്‌നങ്ങള്‍ മറികടക്കാനുണ്ടെന്ന് മകന്‍

ചെന്നൈ: വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ശ്വസന സംബന്ധിയായ പ്രശ്‌നങ്ങളില്‍ നിന്ന് അദ്ദേഹം പുറത്തുവരാനുണ്ടെന്നും മകന്‍ എസ്പിബി ചരണ്‍ പറഞ്ഞു. 15- 20 മിനിട്ട് അദ്ദേഹം എഴുന്നേറ്റ് ഇരിക്കുന്നുണ്ട്. ബുദ്ധിമുട്ടുള്ളതാണെങ്കിലും അദ്ദേഹം തിരിച്ച് വരാനായി പോരാടുന്നുണ്ട്. അദ്ദേഹം ബോധരഹിതമായ അവസ്ഥയില്‍ നിന്ന് പുറത്ത് കടന്നു.ചികിത്സയോടും ഡോക്ടര്‍മാരോടും പ്രതികരിക്കാന്‍ തുടങ്ങിയതായും ചരണ്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ഐസിയുവില്‍ കയറി അച്ഛനെ കണ്ടെന്നും അദ്ദേഹം തന്നെ തിരിച്ചറിഞ്ഞെന്നും ചരണ്‍ മറ്റൊരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

തങ്ങളെ പിന്തുണയ്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.മലയാളികളടക്കമുള്ള മറ്റു ഭാഷക്കാരായാ ആരാധകര്‍ തന്റെ പിതാവിനുള്ളതിനാലാണ് താന്‍ സന്ദേശങ്ങള്‍ തമിഴിന് പകരം ഇംഗ്ലീഷില്‍ പറയുന്നതെന്നും ചരണ്‍ പറഞ്ഞു.കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചെന്നൈ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ച എസ്പി ബാലസുബ്രഹ്മണ്യത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 13 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Share
അഭിപ്രായം എഴുതാം