ഭാര്യയുടെ ഫെയ്‌സ്‌ബുക്ക്‌ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

പൂനെ: ഭാര്യയുടെ ഫെയ്‌സ്‌ബുക്ക്‌ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. അജയ്‌ ഷെയ്‌ക്കിനെയാണ്‌ പൂനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പൂനെ സജ്ജയ്‌ നഗര്‍ സ്വദേശിയായ സൗരവ്‌ വ്യങ്കട്ട്‌ ജാദവ്‌ (28) ആണ്‌ കൊല്ലപ്പെട്ടത്‌.

2020 സെപ്‌തംബര്‍ 13 ഞായറാഴ്‌ചയായിരുന്നു സംഭവം. പൂനയിലെ ഒരാശുപത്രിക്ക്‌ സമീപത്തുവച്ചാണ്‌ കൊലപാതകം നടന്നത്‌. അജയിയുടെ ഭാര്യ സൗരഭുമായി ചാറ്റു ചെയ്യുന്നതിലുണ്ടായ സംശയമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. സുഹൃത്തിന്‍റെ സഹായത്തോടെയാണ്‌ കൊലനടത്തിയത്‌. യുവാവിനെ കാണാനെത്തിയ ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട്‌ ആക്രമിക്കുകയായിരുന്നുവെന്ന്‌ സൗരഭിന്റെ ബന്ധുക്കള്‍ പോലീസിന്‌ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

വിവാഹത്തിന്‌ മുമ്പുതന്നെ ഇയാളുടെ ഭാര്യയായ യുവതിയും സൗരഭും തമ്മില്‍ ഫെയ്‌സ്‌ ബുക്ക്‌ സുഹൃത്തുക്കളായിരുന്നു. ഇവര്‍ പതിവായി ചാറ്റ് ‌ചെയ്യാറുണ്ടാ യിരുന്നു. എന്നാല്‍ ഇരുവരും ഒരിക്കലും പരസ്‌പരം നേരില്‍ കണ്ടിരുന്നില്ലെന്ന്‌ വ്യക്തമായിട്ടുള്ള തായി പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →