കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമരങ്ങളെ നേരിട്ട പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരനായ മയ്യില്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ നിരവധി പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. പോലീസ് സ്റ്റേഷന് അണുവിമക്തമാക്കി.

