കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന കുറ്റ്യാടി സ്വദേശി റിയാസ് എന്ന യാത്രക്കാരനെ വഴിയില്‍ ടാക്‌സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി. 17-09-20 വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് കൊണ്ടോട്ടി കോളോത്ത് വെച്ചാണ് സംഭവം നടന്നത്.

അബുദാബിയില്‍ നിന്ന് വന്ന യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ച് കാറുകളില്‍ പിന്തുടര്‍ന്നെത്തിയ ഗുണ്ടാസംഘമാണ് തട്ടിക്കൊണ്ട് പോയത്. നാട്ടുകാര്‍ പിടികൂടിയതോടെ സംഘം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →