എറണാകുളം നവംബര്‍ 18: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനിരിക്കെ, സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാനായി തദ്ദേശസ്വയംഭരണമന്ത്രി എസി മൊയ്തീന് വിളിച്ച യോഗത്തിലാണ് തീരുമാനം. സമീപവാസികള്‍ക്ക് തല്ക്കാലം വേണമെങ്കില്‍ വാടകവീടുകളിലേക്ക് മാറാം. ചെലവ് സര്‍ക്കാര്‍ വഹിക്കും. സമീപവാസികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.
ഫ്ളാറ്റ് പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ കെട്ടിടങ്ങള്‍ക്ക് ചുറ്റും ഉയരത്തില്‍ തകരഷീറ്റുകള്‍ സ്ഥാപിക്കും. പൊടി പറക്കാതിരിക്കാന്‍ വെള്ളം ഒഴിക്കുകയും ചെയ്യും.

