15 ലക്ഷത്തോളം രൂപയുടെ തുണികള്‍ കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

കോഴിക്കോട്‌: തീവണ്ടികളിലെ പാഴ്‌സല്‍ വാനുകളില്‍ നിന്നും കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ചേതന്‍ രാംദാസ്‌ ആണ്‌ അറസ്‌റ്റിലായത്‌. ആര്‍പിഎഫ്‌ പ്രത്യേക ടീം സാഹസീകമായി ഇയാളെ പിടികൂടുകയായിരുന്നു. കര്‍ണ്ണാടക സ്വദേശി മൊയ്‌തീന്‍ ഉള്‍പ്പടെയുളള മറ്റുപ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന്‌ ആര്‍പിഎഫ്‌ ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ 15 ലക്ഷത്തോളം വരുന്ന തുണിത്തരങ്ങളാണ്‌ സംഘം കൊളളയടിച്ചത്‌. ട്രെയിനുകളില്‍ മാറിമാറി കയറി മോഷണം നടത്തുകയായിരുന്നു പതിവ്‌. പാലക്കാട്‌ സെക്യൂരിറ്റി കമ്മീഷണര്‍ മനോജ്‌ കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ വിജയ്‌ ,സബ്‌ഇന്‍സ്‌പെക്ടര്‍ ദീപക്‌, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ മനോജ്‌ കുമാര്‍,പി.പി.ബിനീഷ്‌ ,ദേവരാജന്‍, സത്താര്‍, ശ്രീകാന്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌. സ്‌പെഷല്‍ സ്‌ക്വാഡ്‌ അന്വേഷണം ഏറ്റെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →