ന്യൂഡൽഹി: കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻറ് അന്വേഷണം നടത്തുന്നു എന്ന് 16-09-2020 ബുധനാഴ്ച നടന്ന രാജ്യസഭയിൽ കേന്ദ്രസർക്കാർ അറിയിച്ചു. സമാജ് വാദി പാർട്ടി നേതാവ് ജാവേദ് അലി ഖാൻ റെ ചോദ്യത്തിനാണ് ധനമന്ത്രാലയം മറുപടി നൽകിയത്.
250 കോടി രൂപയുടെ യെസ് ബാങ്ക് നിക്ഷേപത്തിൽ ആണ് അന്വേഷണം. നിക്ഷേപ ക്രമക്കേട് ആരോപിച്ച് കിഫ്ബിയും ഐ ആർ ഡി എ ഐ ചെയർപേഴ്സണും എതിരെ പരാതി ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.
അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടർ അറിയിച്ചു എന്നും ധനമന്ത്രാലയം മറുപടി നൽകി.
യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ബാങ്കിംഗ് റേറ്റിംഗ് ഇടിഞ്ഞതോടെ ഒക്ടോബറിൽ പണം പിൻവലിച്ചു എന്നാണ് ധനമന്ത്രി തോമസ് ഐസക് അന്ന് മറുപടി നൽകിയത്.

