കൊച്ചി നഗരസഭ എറണാകുളം എം.ജി. റോഡിലെ സ്വന്തം ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങുന്നു

എറണാകുളം: കൊച്ചി നഗരസഭ എറണാകുളം എം.ജി. റോഡിലെ സ്വന്തം ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങുന്നു. സെന്റിന് ഒരു കോടിയില്‍ അധികം വിലയുള്ള 16 സെന്റ് ഭൂമി തിരിച്ചുപിടിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍. ഈ സ്ഥലത്തെ കൈയേറ്റം ഒഴിപ്പിച്ചു മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഒരുക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി ഇപ്പോള്‍ പാതി വഴിയിലാണ്. എന്നാല്‍ ഇത്തവണയും കോടതിയില്‍ നിന്നും കടയുടമകള്‍ സ്‌റ്റേ വാങ്ങിയിരിക്കുകയാണ്.

നിരവധി തവണ ഇവിടുത്തെ കയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും സ്വന്തം പദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭയ്ക്ക കഴിഞ്ഞിട്ടില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയായും അവയുടെ പാര്‍ക്കിംഗ് സ്ഥലമായും ഈ സ്ഥലം ഉപയോഗിച്ചിരുന്നു. പലരും ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. തര്‍ക്കത്തില്‍ പെട്ടു കിടക്കുന്ന ഈ സ്ഥലത്ത് കയ്യേറ്റക്കാരും വന്നു കൂടിയിട്ടുണ്ട്. ഇവരെ ഒഴിപ്പിച്ചാണ് നഗരസഭ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഭരണം അവസാനിക്കാറായെങ്കിലും നടപടികള്‍ കര്‍ശനമാക്കുമെന്ന് മേയര്‍ സൗമിനി ജയിന്‍ വ്യക്തമാക്കി. നഗരസഭയുടെ പിടിപ്പു കേടാണ് കയ്യേറ്റത്തിന് പിന്നിലെന്നും സ്റ്റേ ഒഴിവാക്കാന്‍ പോലും നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →