വര്‍ക്കലയില്‍ കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ്‌ കണ്ടെടുത്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടിനുളളില്‍ അച്ഛും അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി(55) അനന്തലക്ഷ്‌മി(26) എന്നിവരാണ്‌ മരിച്ചത്‌.

സാമ്പത്തികമായി ചിലര്‍ തന്നെ വഞ്ചിച്ചുവെന്ന്‌ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു . ചിലരുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്‌. കരാര്‍ ജോലികള്‍ ചെയിതിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചതായും ഉപകരാറുകാരന്‍ ജോലികള്‍ കൃത്യമായി ചെയ്‌ത്‌ തീര്‍ക്കാതെ വന്നതോടെ വലിയ തുകകള്‍ വായ്‌പ്പയെടുത്ത്‌ പണികള്‍ തീര്‍ത്തുകൊടുക്കേണ്ടിവെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇതോടെ കോടികളുടെ ബാദ്ധ്യത ഉണ്ടായതായും കുറിപ്പില്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക ശേഷിയുളള കുടുംബമായിരുന്നു ശ്രീകുമാറിന്‍റേത്. ‌. ഇടക്കാലത്തുണ്ടായ സാമ്പത്തീക പ്രയാസങ്ങളെ തുടര്‍ന്ന്‌ നിരാശയിലായിരുന്നു കുടുംബമെന്ന്‌ അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →