സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സംബന്ധമായ കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് മറുപടി.

തൃശ്ശൂർ : സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ കുറിച്ചുള്ള ഒരു വിവരവും നൽകാനാകില്ലെന്ന് വിവരാവകാശ അപേക്ഷക്ക് മറുപടിയായി പോലീസ് ആസ്ഥാനത്തെ പബ്ലിക് റിലേഷൻ ഓഫീസർ .കെ പി സി സി സെക്രട്ടറിയും അഭിഭാഷകനുമായ തൃശ്ശൂർ സ്വദേശി അഡ്വക്കേറ്റ് ഷാജി കോടൻകണ്ടത്ത് 14-07-2020 ന് ഡി ഐ ജി യ്ക്ക് നൽകിയ അപേക്ഷയിലാണ് മറുപടി ലഭിച്ചത്.

  1. കേരള സർക്കാർ വാടകയ്ക്ക് ഹെലികോപ്റ്റർ എടുക്കുവാൻ എത്ര രൂപയാണ് ചെലവായത് ?
  2. എന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് ?
  3. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഒപ്പിട്ട കരാറിലെ കോപ്പി?
  4. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത് അതിനുശേഷം ഓരോ മാസവും ഹെലികോപ്റ്ററിന് വാടകയും ജീവനക്കാരുടെ ശമ്പളവും ചിലവും ഹെലികോപ്റ്റർ മറ്റ് ചെലവുകളും ആയി എത്ര രൂപ വന്നു ?
  5. ഹെലികോപ്റ്റർ കിട്ടിയശേഷം എത്ര യാത്രകൾ നടത്തിയിട്ടുണ്ട് ? അത് എന്താവശ്യത്തിനാണ് ?
    ഓരോ യാത്രയും എത്ര രൂപ ചെലവ് വന്നു ?
    ആ സംഖ്യ കിട്ടിയോ ?
  6. ഹെലികോപ്റ്റർ കിട്ടിയശേഷം നക്സൽ ബാധിത പ്രദേശത്ത് ഉപയോഗിച്ചുവോ? ആഭ്യന്തര സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിച്ചുവോ?
    ഇതെല്ലാമാണ് അപേക്ഷകന്റെ ചോദ്യങ്ങൾ .

27-08-2020- നാണ് സ്റ്റേറ്റ് പോലീസ് ആസ്ഥാനത്തുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകിയത്. മറുപടി ഇപ്രകാരം : താങ്കൾ 15 7 2020 തീയതി ആയി തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെ സമർപ്പിച്ച അപേക്ഷ സംബന്ധിച്ച ലഭ്യമാവും അനുവദനീയമായ വിവരം താങ്കൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിനായി അപേക്ഷയുടെ പകർപ്പ് സൂചന കത്ത് പ്രകാരം 24-07-2020 തീയതിയിൽ ഈ ഓഫീസിൽ ലഭിച്ചിട്ടുള്ളതും ആയത് വിശദമായി പരിശോധിച്ചിട്ടുള്ളതുമാണ്. പ്രസ്തുത അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന സംബന്ധിച്ച് ചുവടെ ചേർക്കുന്ന വിവരം താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു.

ക്രമനമ്പർ 1 – 6: അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ ബ്രാഞ്ചിൽ കൈകാര്യം ചെയ്യുന്നതായതിനാലും 07-02-2006 തീയതിയിലെ ജി ഒ (പി) 43 / 2006 ജി എ ഡി ഉത്തരവ് പ്രകാരം പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന് പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതിനാലും ആയത് ലഭ്യമാക്കാൻ നിർവാഹമില്ല എന്നുള്ള വിവരം അറിയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →